Thursday, January 19, 2012

യുവജന വാരാഘോഷം സമാപിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യുവജന ക്ഷേമത്തിന് കൂടുതല്‍ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. വിവിധ യൂത്ത് ക്ളബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ യുവജന വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനം സിവില്‍ സ്റേഷനിലുള്ള എന്‍.വൈ.കെ ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭ അധ്യക്ഷന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്സണ്‍ കെ.എം. ഗിരിജ ജില്ലാ പഞ്ചായത്ത് അംഗം എ.എം. രോഹിത്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി. ഉണ്ണികൃഷ്ണന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രസീത, ബി.എസ്.എഫ് മുന്‍ ട്രയിനിങ് ഓഫീസറായ എം.എ അസീസ് എന്നിവര്‍ സംസാരിച്ചു. മംഗലാപുരത്ത് നടന്ന ദേശീയ യുവജനോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയ മേഘനയെ ചടങ്ങില്‍ എന്‍.വൈ.കെ. ആദരിച്ചു. എം. അനില്‍കുമാര്‍ സ്വാഗതവും എന്‍.സി. ജാഫര്‍ നന്ദിയും പറഞ്ഞു.

No comments: