Thursday, January 19, 2012

ജലവിതരണം സ്വകാര്യവത്കരിക്കുന്ന നയം സ്വീകരിക്കുന്നില്ല : ജലവിഭവമന്ത്രി

വാട്ടര്‍ അതോറിറ്റിയെ ഒഴിവാക്കി ജലവിതരണ രംഗം സ്വകാര്യവത്കരിക്കുന്ന നയം ഗവണ്‍മെന്റ് സ്വീകരിക്കുന്നില്ലെന്നും കുടിവെള്ള വിതരണം സ്വകാര്യ കമ്പനികളെ ഏല്പിക്കുന്നുവെന്ന പ്രചരണം ശരിയല്ലെന്നും ജലവിഭവ വകുപ്പു മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. കുപ്പിവെള്ള നിര്‍മ്മാണവും വിതരണവും വാട്ടര്‍ അതോറിറ്റി തന്നെ നേരിട്ടു കൈകാര്യം ചെയ്തു പൊതു ജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ വിതരണം നടത്തുന്നതിനുള്ള നടപടികളാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഇതിനെതിരായ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും മന്ത്രി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.