പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഈ അദ്ധ്യയന വര്‍ഷം നാലാംക്ളാസ്സില്‍ പഠിക്കുന്ന വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കുറവുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 25 ന് ഉച്ചക്ക് രണ്ട് മണിക്ക്ശേഷം പരീക്ഷ നടക്കും. ജനുവരി 31 ന് മുമ്പ് താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്കൂള്‍മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ ഐ.ടി.ഡി.പി.ഓഫീസിലോ കല്‍പ്പറ്റ, പടിഞ്ഞാറത്തറ, പിണങ്ങോട്, വൈത്തിരി, കണിയാമ്പറ്റ എന്നീ ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസുകളിലോ ഹാജരാകണം. (Wynad)
No comments:
Post a Comment