Thursday, January 19, 2012

ജലവിനിയോഗത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ളാസ് നടത്തി

ജലവിനിയോഗത്തെ കുറിച്ചും ഭൂഗര്‍ഭ ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കേന്ദ്രഭൂഗര്‍ഭജലബോര്‍ഡ് ജില്ലാതല ബോധവല്‍ക്കരണ ക്ളാസ് നടത്തി. ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് കേരള മേഖല ശാസ്ത്രജ്ഞന്‍ എസ്.എന്‍.രാമയ്യ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അയൂബ്, ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫിസര്‍ ഇസ്മയില്‍.വി.എസ്.ജോജി, ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലവിനിയോഗവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍, വിവിധ വാട്ടര്‍ഷെഡ് പദ്ധതികള്‍, മണ്ണ് സംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ളാസ്സുകള്‍ നടത്തി. ബോര്‍ഡ് കേരളമേഖലാ ശാസ്ത്രജ്ഞന്‍ വി.എസ്.ജോജി, സംസ്ഥാന ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ആര്‍.ഗോപകുമാര്‍ തുടങ്ങിയവര്‍ ക്ളാസ്സെടുത്തു. (wynad)

No comments: