Thursday, January 19, 2012

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ട്

ജില്ലയില്‍, ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാക്കുന്നതിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ 100 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുളള പ്ളസ് ടു ജയിച്ചവരും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 30 വയസില്‍ താഴെയുളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷന്‍ കാര്‍ഡുമായി അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ താഴെ പറയുന്ന തീയതികളില്‍ ഹാജരാകണം. ജനുവരി 25ന് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും 27ന് പാലാ ടൌണ്‍ എംപ്ളോയ്മെന്റ് എക്സേഞ്ചിലും 28ന് ചങ്ങനാശ്ശേരി ടൌണ്‍ എംപ്ളോയ്മെന്റ് എക്സേഞ്ചിലും 30ന് കാഞ്ഞിരപ്പളളി ടൌണ്‍ എംപ്ളോയ്മെന്റ് എക്സേഞ്ചിലുമാണ് തെരഞ്ഞെടുപ്പിനായി എത്തേണ്ടത്. 

No comments: