റവന്യൂ വകുപ്പും സംസ്ഥാന ഡിസാസ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.കെ.ജി, യൂ.കെ.ജി, എല്‍പി, യൂപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം. ജനുവരി 29 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹൈസ്കൂളില്‍ രാവിലെ 10 മണിമുതല്‍ മത്സരങ്ങള്‍ നടക്കും. എല്‍കെജി മുതല്‍ എല്‍പി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍ പെയിന്റിങ്ങിലും മറ്റുള്ളവര്‍ക്ക് വാട്ടര്‍കളര്‍ പെയിന്റിങ്ങിലുമാണ് മത്സരം. ഹയര്‍ സെക്കണ്ടറി തലത്തില്‍ വിജയികള്‍ക്ക് 5000, 3000, 2000 രൂപ ക്രമത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഹൈസ്കൂള്‍ വിഭാഗത്തിന് ഒന്നാംസ്ഥാനത്തിന് 4000 രൂപയും യൂ.പി.ക്ക് 3,000 വും എല്‍.പി.ക്ക് 2,000 വും യൂകെജി, എല്‍കെജി വിഭാഗത്തിന് 1,000 രൂപയുമാണ് ഒന്നാംസമ്മാനം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കളക്ടറേറ്റിലെ എച്ച് വിഭാഗത്തില്‍ പേര് രജിസ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 04936-202251 നമ്പറില്‍ ലഭിക്കും.
No comments:
Post a Comment