Thursday, January 19, 2012

അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ആരംഭിച്ചു

പബ്ളിക് റിലേഷന്‍സ് വകുപ്പ് , നേതി ഫിലിം സൊസൈറ്റി , വയനാട് പ്രസ്സ് ക്ളബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് തുടക്കം കുറിച്ചു . നിരൂപകനും സംവിധായകനുമായ ഒ.കെ.ജോണി കല്‍പ്പറ്റ എം.ജി.ടി.ഹാളില്‍ ചലചിത്രമേള ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണചകോരം നേടിയ കളേഴ്സ് ഓഫ് മൌണ്ടനായിരുന്നു ഉദ്ഘാടന ചിത്രം. മേളയുടെ രണ്‍ണ്ടാംദിവസമായ ഇന്ന് സെമിഹ് കാപ്ളാനെഗ്ളു സംവിധാനം ചെയ്ത ടര്‍ക്കിഷ് ചലച്ചിത്രം ഹണി, റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ സ്വഗിന്‍ സേവ് സംവിധാനം ചെയ്ത എലേന എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. നിരവധി അന്താരാഷ്ട്ര ചലച്ചി.ത്ര മേളകളിലെ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹമായ ഹണി 2010-ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ പിതാവിന്റെ തിരോധാനം യൂസഫ് എന്ന ആറു വയസ്സുകാരന്റെ ചുറ്റുപാടുമുണ്‍ാക്കുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനത്തിനുള്ളിലെ ശബ്ദങ്ങളുടേയും ചുറ്റുപാടുമുള്ള ജീവജാലങ്ങളുടേയും ശബ്ദങ്ങള്‍ കലാപരമായി ഉപയോഗിച്ചിരിക്കുന്ന ഈ സിനിമയില്‍ പ്രകൃതി ഒരു പ്രധാന കഥാപാത്രമാണ്. രണ്ടണ്‍ാമത്തെ ചിത്രമായ എലേന മനുഷ്യന്റെ ആര്‍ത്തി പണത്തോടു മാത്രമല്ല സകലതും വെട്ടിപ്പിടിക്കലിലാണെന്ന് വ്യക്തമാക്കുന്നു. ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആയ എലേനയും വ്ളാദ്മിര്‍ എന്നുപേരായ അവിടുത്തെ ഒരു പേഷ്യന്റും തമ്മില്‍ അസാധാരണ ബന്ധമായിരുന്നു. രണ്ട് ജീവിതങ്ങളുടെ മനസ്സിന്റെ അസാധാരണത്വത്തിലേക്കുള്ള പ്രവേശനമാണീ സിനിമ. ഹൃദ്രോഗിയായ വ്ളാദ്മിനെ രാപ്പകല്‍ ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടത്തുകയായിരുന്നു എലേന. അതിലൂടെ ഒറ്റപ്പെട്ടു എന്നുകരുതിയ രണ്ട് ജീവിതങ്ങള്‍ ഒന്നാവുകയായിരുന്നു. തുടര്‍ന്ന് ഭൂമിക്കൊരു ചരമഗീതം , എം.ഡി.രാമനാഥന്‍, വൈക്കം മുഹമ്മദ്ബഷീര്‍ തുടങ്ങിയ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. പ്രവേശനം സൌജന്യമാണ്. (wynad)

No comments: