Thursday, January 19, 2012

മെട്രിക് ട്രേഡുകളില്‍ പ്രവേശനം

സര്‍ക്കാര്‍ പുതുതായി അനുവദിച്ച, ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി. പദ്ധതിയനുസരിച്ച് മെട്രിക് ട്രേഡുകളായ ഡി/സിവില്‍, സര്‍വ്വേയര്‍ എന്നീ ട്രേഡുകളിലേയ്ക്ക് (ദ്വിവത്സര കോഴ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും, പ്രോസ്പെക്ടസും www.det.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം 10 രൂപ ഫീസ് സഹിതം അപേക്ഷ പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്. പള്ളിപ്പാട് ഐ.ടി.ഐയില്‍ നിന്ന് നേരിട്ട് വിവരങ്ങളും, അപേക്ഷാഫാറവും ലഭിക്കും.

No comments: