Thursday, January 19, 2012

സെന്‍ട്രല്‍ ജയിലിലെ വിപണനകേന്ദ്രത്തില്‍ നിന്ന് ഭക്ഷണം വില്‍ക്കാന്‍ അനുമതി

തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജിയിലില്‍ കോഴിക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് വില്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. തടവുകാരൊഴികെ മറ്റു തടവുകാരുടെ പ്രവേശനം തികച്ചും ഒഴിവാക്കി സെന്‍ട്രല്‍ ജയിലില്‍ വനിതാസെല്ലായി ഉപയോഗിച്ചിരുന്ന ബ്ളോക്കില്‍ കോഴിക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലും, അട്ടക്കുളങ്ങര വനിതാ ജയിലിലും നിലവിലുള്ള ചപ്പാത്തി വിപണന കേന്ദ്രങ്ങള്‍ വഴി വിപണനം ചെയ്യുന്നതിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് പ്രിസണ്‍സ് അനുമതി നല്‍കി ഉത്തരവായി. 

No comments: