Thursday, January 19, 2012

ഗുജറാത്ത് ദുരന്ത നിവാരണ ഉപദേഷ്ടാവ് റവന്യുമന്ത്രിയെ സന്ദര്‍ശിച്ചു

ഗുജറാത്ത് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഉപദേഷ്ടാവ് ഡോ.ആര്‍.പി. ഡാവേ വിജിലന്‍സ് ആന്റ് റവന്യു വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് ഗവണ്‍മെന്റ് സ്വീകരിച്ച ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മന്ത്രിക്ക് വിവരിച്ച് കൊടുത്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വില്ലേജ് തലം മുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം മാത്രമേ ഫലപ്രദമാവുകയുള്ളുവെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തക്ക സമയത്ത് നടപടി സ്വീകരിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നും ഡോ.ഡാവേ നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.നിവേദിതാ പി.ഹരന്‍, ലാന്റ് റവന്യു കമ്മീഷണര്‍ ഡോ.കെ.ബി.വത്സലാകുമാരി, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ഡിസാസ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ.കേശവ് മോഹന്‍, ഹസാര്‍ഡ് വള്‍നറബിലിറ്റി ആന്റ് റിസ്ക് അസ്സസ്മെന്റ് സെല്‍ മേധാവി ഡോ.ശേഖര്‍ കുര്യാക്കോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments: