Thursday, January 19, 2012

അദാലത്ത്

സംസ്ഥാന പട്ടികജാതി/ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയിലെ കുടിശ്ശിക പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ജനുവരി 24,25 തീയതികളില്‍ രാവിലെ 10.30 മുതല്‍ അഞ്ച് മണിവരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്ഹാളില്‍ (പട്ടം) കമ്മീഷന്റെ അദാലത്ത് നടത്തും. 2008, 09 വര്‍ഷങ്ങളിലെ പരാതികളില്‍ ഇനിയും തീരുമാനമാകാത്ത കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പട്ടികജാതി/ഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, വ്യക്തിഗത വിഷയങ്ങളും വികസനവും എന്നിങ്ങനെ പരാതികളെ ഇനം തിരിച്ച് നാല് ഡസ്കുകളിലായി പരാതിക്കാരെയും എതിര്‍കക്ഷികളെയും കേള്‍ക്കും. കമ്മിഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി.എന്‍.വിജയകുമാര്‍, കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ.മനോജ്, മെമ്പര്‍ സെക്രട്ടറി വി.ആര്‍.പത്മനാഭന്‍, എന്നിവര്‍ പരാതിക്കാരെ നേരില്‍ കേള്‍ക്കും. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

No comments: