Thursday, January 19, 2012

റെയില്‍ വികസനം: മുഖ്യമന്ത്രി ചര്‍ച്ച നടത്തി

സംസ്ഥാനത്തെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര റെയില്‍വെ സഹമന്ത്രി കെ. എച്ച്. മുനിയപ്പയുമായി ചര്‍ച്ച നടത്തി. ഇരട്ടിപ്പിച്ച ഹരിപ്പാട് കായംകുളം റെയില്‍പാതയുടെ ഉദ്ഘാടനത്തിന് സംസ്ഥാനത്തെത്തിയ കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെ ചേമ്പറില്‍ സന്ദര്‍ശിച്ചപ്പോഴാണ് വികസനം സംബന്ധിച്ച് ചര്‍ച്ച നടന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ നിര്‍ദിഷ്ട വാഗണ്‍ നിര്‍മ്മാണ യൂണിറ്റ്, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ചേര്‍ത്തലയിലെ വാഗണ്‍ യൂണിറ്റിന് ഓട്ടോകാസ്റും റെയില്‍വെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാനത്തിന്റെ റെയില്‍ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട നടപടികള്‍ക്ക് വീഴ്ചയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും സന്നിഹിതനായിരുന്നു. റെയില്‍വെ പബ്ളിക് ഗ്രീവന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍. സി. ഗോയല്‍, ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ അഗര്‍വാള്‍ എന്നിവരും സംബന്ധിച്ചു.

No comments: