Thursday, January 19, 2012

ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫ് - നാല്, എല്‍.ഡി.എഫ് - ഒന്ന്

സംസ്ഥാനത്തെ അഞ്ച് തദ്ദേശഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നാലും എല്‍.ഡി.എഫ് ഒരു സീറ്റിലും വിജയിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ സി.എം.സുനില്‍ കുമാര്‍ 499 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ജയിച്ചവരും ഭൂരിപക്ഷവും - കൊല്ലം : എഴുകോണിലെ കൊച്ചാഞ്ഞിലിമൂട് - ഡി.രതീഷ് (ഐ.എന്‍.സി) - 551, എറണാകുളം : എളങ്കുന്നപ്പുഴയിലെ കടപ്പുറം - പി.എസ്.സിനീഷ് (സി.പി.ഐ(എം))-56, മലപ്പുറം : വെട്ടത്തെ വാക്കാട് ഈസ്റ് - കളരിക്കല്‍ ജലീല്‍ (മുസ്ളീം ലീഗ്)-133, കണ്ണൂര്‍ : ചെറുപുഴയിലെ ചെറുപുഴ - വിജേഷ് പള്ളിക്കര (ഐ.എന്‍.സി)-64, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിച്ച കൊല്ലം എഴുകോണിലെ കൊച്ചാഞ്ഞിലിമൂട് വാര്‍ഡില്‍ ഇത്തവണ യു.ഡി.ഫ് ആണ് വിജയിച്ചത്.

No comments: