Thursday, January 19, 2012

ഗസ്റ് ലക്ചറര്‍ ഒഴിവ്

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി ഒപ്റ്റോമെട്രി കോഴ്സില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ് ലക്ചറര്‍ ഒഴിവുണ്ട്. ബിരുദവും, പി.ജി.ഡി.സി.എ. യോഗ്യതയുമുള്ളവരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ മാത്തമാറ്റിക്സിലും ഗസ്റ് ലക്ചററായി നിയമിക്കും. വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 25 രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മുന്‍പാകെ ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിക്കൂറില്‍ 120 രൂപ നിരക്കില്‍ വേതനം ലഭിക്കും.

No comments: