ഹാന്റ്ലും തുണിത്തരങ്ങള്‍ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഇടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നു മുതല്‍ 10 വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം നടത്തുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആണ് മത്സരങ്ങള്‍ നടത്തുക. ക്രയോണ്‍ വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റ് എന്നിവയിലായിരിക്കും മത്സരം. ഒന്നു മുതല്‍ നാലുവരെയുള്ള ക്ളാസുകളിലെ കുട്ടികള്‍ക്ക് ക്രയോണ്‍ മാത്രവും അഞ്ചുമുതല്‍ ഏഴുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് എന്നിവയിലും മത്സരമുണ്ട്. ഇരു വിഭാഗക്കാര്‍ക്കും തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള ചിത്രങ്ങള്‍ വരയ്ക്കാം. എട്ടു മുതല്‍ 10 വരെയുള്ളവര്‍ക്കായി നടത്തുന്ന വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് മത്സരത്തില്‍ കൈത്തറി ഡിസൈനുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് വരയ്ക്കേണ്ടത്. ചിത്രരചനയ്ക്ക് ഏത് മാദ്ധ്യമവും തെരഞ്ഞെടുക്കാം. വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങളും സംസ്ഥാന തലത്തില്‍ മത്സരിക്കുവാന്‍ യോഗ്യത ലഭിക്കുകയും ചെയ്യും. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരുടെ നേതൃത്വത്തിലാണ് ജില്ലാതല മത്സരം സംഘടിപ്പിക്കുക. താല്പര്യമുള്ളവര്‍ ജനുവരി 24ന് മുമ്പ് ജില്ലാ വ്യവസായകേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ പേര് രജിസ്റര്‍ ചെയ്യാം. മത്സരം 29ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുമെന്ന് വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
No comments:
Post a Comment