Thursday, January 19, 2012

നീര്‍ത്തട ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത്

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നീര്‍ത്തടാധിഷ്ഠിത പ്രകൃതി വിഭവ പരിപാലനം എന്ന വിഷയത്തില്‍ ഫെബ്രുവരി 15, 16 തീയതികളില്‍ കനകക്കുന്നില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. സുസ്ഥിര ഭൂവിനിയോഗാസൂത്രണം, ജൈവവൈവിധ്യ സംരക്ഷണം, തദ്ദേശ പ്രകൃതി വിഭവാസൂത്രണം, ഉത്പാദന പരിപാലന രംഗത്തെ നൂതനസാങ്കേതിക വിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികളും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും അനുഭവങ്ങള്‍ പങ്കുവെക്കും. കേന്ദ്ര ഭൂവിഭവ വകുപ്പ്, ബഹിരാകാശ വകുപ്പ് തുടങ്ങിയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളള വ്യക്തികള്‍ ജനുവരി 25 ന് മുമ്പ് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. സെമിനാറിനോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന പ്രബന്ധ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി നീര്‍ത്തട പരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണ ഫലങ്ങളും വിജയകഥകളും പ്രയോഗിക അനുഭവങ്ങളും ജനുവരി 25 ന് മുമ്പ് അയച്ചുതരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kslub.kerala.gov.in വെബ്സൈറ്റിലോ, 9495074075, 9447183200 നമ്പറുകളിലോ ബന്ധപ്പെടണം. 

No comments: