Thursday, January 19, 2012

യു.എല്‍ സൈബര്‍ പാര്‍ക്ക് കെട്ടിടത്തിന് മുഖ്യമന്ത്രി ഇ് ശിലയിടും

ഊരാളുങ്കല്‍ ലേബര്‍ കോട്രാക്റ്റ് സൊസൈറ്റിയുടെ യു.എല്‍ സൈബര്‍ പാര്‍ക്കിലുളള സോഫ്റ്റ്വെയര്‍ ഡവലപ്പ്മെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍മ്മാണം പൂര്‍ത്തിയായ ക്വിക് സ്പേസിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ് (ജനുവരി 20) നിര്‍വ്വഹിക്കും. തൊണ്ടയാട് ബൈപ്പാസിലെ വഴിപോക്കില്‍ രാവിലെ 9.30 ന് നടക്കു ചടങ്ങില്‍ പഞ്ചായത്ത്- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അദ്ധ്യക്ഷത വഹിക്കും. സര്‍വ്വീസ് ബ്ളോക്കിന്റെ ശിലാസ്ഥാപനം സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനും യു.എല്‍ ടെക്നോളജി പ്രൊജക്റ്റ് ലോഞ്ചിംഗ് മുന്‍ വൈദ്യുതി- സഹകരണ വകുപ്പ് മന്ത്രി പിണറായി വിജയനും കെഡിയ ടെക്നോളജീസിനുള്ള താക്കോല്‍ കൈമാറ്റം മേയര്‍ പ്രൊഫ. എ.കെ പ്രേമജവും ഇഡോട്ട് ടെക്നോളജീസിന് താക്കോല്‍ കൈമാറ്റം എം.കെ രാഘവന്‍ എം.പി യും പാര്‍ക്ക് ഓഫീസ് ഉദ്ഘാടനം എളമരം കരീം എം.എല്‍.എ യും എ.ടി.എം ന്റെ താക്കോല്‍ കൈമാറ്റം എ. പ്രദീപ്കുമാര്‍ എം.എല്‍.എ യും നിര്‍വ്വഹിക്കും. ചടങ്ങില്‍ എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ അല്‍കേഷ്കുമാര്‍ ശര്‍മ്മ, ജില്ലാ കലക്ടര്‍ ഡോ.പി.ബി സലീം തുടങ്ങിയവര്‍ സംബന്ധിക്കും

No comments: