Thursday, January 19, 2012

റേഷന്‍കട നടത്തുന്നതിന് അപേക്ഷിക്കാം

തിരൂരങ്ങാടി താലൂക്കില്‍ മുന്നിയൂര്‍ പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പാറക്കടവിലെ 58-ാം നമ്പര്‍ റേഷന്‍ കട നടത്തുന്നതിന് ചില്ലറ റേഷന്‍ വ്യാപാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട ഗ്രാമവാസികള്‍ക്ക് മുന്‍ഗണന. ഫെബ്രുവരി 18 നകം ജില്ലാ സപ്ളൈ ഓഫീസില്‍ അപേള്ഷ നല്‍കണം. തിരൂരങ്ങാടി താലൂക്കില്‍ പരപ്പനങ്ങാടി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നമ്പുളത്തെ 22-ാം നമ്പര്‍ റേഷന്‍ കട റേഷന്‍കട സ്ഥിരമായി നടത്തുന്നതിന് അംഗീകൃത ചില്ലറ റേഷന്‍ വ്യാപാരിയായി നിയമിക്കുന്നതിന് താത്പര്യമുള്ള പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 നകം അപേക്ഷിയ്ക്കണം

No comments: