Thursday, January 19, 2012

ആശങ്കകളെ അസ്ഥാനത്താക്കി മലപ്പുറം മുന്നേറി : പി. ഉബൈദുള്ള എം.എല്‍.എ

പിന്നാക്ക ജില്ലയില്‍ സാക്ഷരതാ പ്രവര്‍ത്തനം വിജയിക്കുമോയെന്ന ആശങ്ക അസ്ഥാനത്താക്കി മലപ്പുറം മുന്നേറിയെന്ന് പി. ഉബൈദുള്ള എം.എല്‍ .എ അഭിപ്രായപ്പെട്ടു. സംസ്ഥാന സാക്ഷരതാമിഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണ യോഗം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍ .എ. സംസ്ഥാന സാക്ഷരതാ മിഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സലിം കുരുവമ്പലം, സുകുമാര്‍ കക്കാട്, കെ.എം. റഷീദ്, വി.എം. അബൂബക്കര്‍ മാസ്റര്‍, പി.എം. ഹനീഫ് എന്നിവര്‍ക്കും കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ എക്സിക്യൂട്ടീവ് അംഗം ടി.വി. ഇബ്രാഹിം, മലപ്പുറം സ്പിന്നിംങ് മില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ ജില്ലാ കോഡിനേറ്റര്‍ എം.എ. ഖാദര്‍ , ഇരിമ്പിലിയം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ ബ്ളോക്ക് കോഡിനേറ്റര്‍ കെ. മൊയ്തീന്‍കുട്ടി മാസ്റര്‍ തുടങ്ങിയവര്‍ക്കും നല്‍കിയ സ്വീകരണത്തിലാണ് പി. ഉബൈദുള്ള എം.എല്‍.എ ഇക്കാര്യം അറിയിച്ചത്. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ജല്‍സീമിയ സാക്ഷരതാ പാഠാവലി വിതരണം ചെയ്തു. പൊതുമരാമത്ത് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ ‘അതുല്യം' ഫണ്ട് വിതരണം ചെയ്തു. വികസന സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന പുല്‍പാടന്‍ പത്താംതരം തുല്യതയുടെ ഇന്‍സെന്റീവ് വിതരണം ചെയ്തു. ക്ഷേമകാര്യ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. വനജ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് കൂടുതല്‍ പേരെ ചേര്‍ത്ത പ്രേരകിനുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസീസ് മാസ്റര്‍ , റംലാബീഗം, രാജന്‍ ഗുരുക്കള്‍ , മദനമോഹിനി, ബിജി, സുമതി, ഹേമകുമാരി, പി.ഡി. സുധാദേവി, യു.കെ. ആമിന, അഷറഫ് തെന്നല എന്നിവരും പങ്കെടുത്തു.

No comments: