Thursday, January 19, 2012

പൊക്കാളി മത്സ്യകൃഷി : സമഗ്രപദ്ധതി തയ്യാറാക്കും - ഫിഷറീസ് മന്ത്രി

എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ പൊക്കാളി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഫിഷറീസ് വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു അറിയിച്ചു. ഇതിനായി ഉന്നതതല സമിതിയെ നിയോഗിക്കും. ഫിഷറീസ് മന്ത്രിയുടെ ചേമ്പറില്‍ കേരള അക്വാഫാര്‍മേഴ്സ് ഫെഡറേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മത്സ്യകേരളം ജില്ലാതല റിവ്യൂ സമിതിയില്‍ മത്സ്യ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മത്സ്യകൃഷിക്ക് അനുയോജ്യമായ ജലാശയങ്ങള്‍ കണ്ടെത്തുന്നതിനുളള സര്‍വ്വേ നടത്തും. രോഗവിമുക്തമായ മത്സ്യവിത്തുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ലാബുകള്‍ ആരംഭിക്കുന്നതിന് യോഗത്തില്‍ ധാരണയായി. എം.പി.ഇ.ഡി.എ യുമായി ചേര്‍ന്ന് മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശില്‍പശാല സംഘടിപ്പിക്കും. കേരള അക്വാഫാര്‍മേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി.പുരുഷോത്തമന്‍, ഫിഷറീസ് ഡയറക്ടര്‍ സി.എ.ലത ., അഡാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഗോപാലകൃഷ്ണന്‍ നായര്‍, ഫിഷറീസ് സര്‍വ്വകലാശാല അസിസ്റന്റ് പ്രൊഫസര്‍ ഡോ.ദേവിക പിളള ചര്‍ച്ചയില്‍ പങ്കെടുത്തു. 

No comments: