നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ദേശീയ യുവജന വാരാഘോഷം സമാപിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേശീയ യുവജനോത്സവത്തില്‍ ഹിന്ദി ഏകാംഗ നാടക മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ രാവണേശ്വരം വാണിയംപാറയിലെ ചങ്ങമ്പുഴ കലാകായിക വേദി പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരവും വിതരണം ചെയ്തു.ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാതല ഉപദേശക സമിതി അംഗങ്ങളായ ഇ.ചന്ദ്രശേഖരന്‍ നായര്‍, പി. ചന്ദ്രമോഹന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ: ടി.കെ സുധാകരന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.ബൈജു എന്നിവര്‍ ക്ളാസെടുത്തു.യൂത്ത് ക്ളബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളും വിതരണം ചെയ്തു.
No comments:
Post a Comment