Thursday, January 19, 2012

വികലാംഗര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിനപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അന്ധര്‍, ബധിരര്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ വികലാംഗ ജീവനക്കാര്‍ക്കും, ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദായകര്‍ക്കും, വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും 2012 വര്‍ഷം സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അര്‍ഹരല്ല. സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം വികലാംഗരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ ദായകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാനാവൂ. അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിന് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/കഴിവുകള്‍ (സി.ഡിയിലും) വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ-പാസ്പോര്‍ട്ട് ആന്റ് ഫുള്‍സൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം ഫെബ്രുവരി 29 ന് മുന്‍പ് അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി.ഡിയില്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം.

No comments: