Thursday, January 19, 2012

അഗ്രോ നഴ്സറി : അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് പട്ടികജാതി വികസന വകുപ്പ് കൃഷി വകുപ്പിന്റെ സഹായത്തോടെ 2011-12 ല്‍ നടപ്പിലാക്കുന്ന അഗ്രോ നഴ്സറി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് സെന്റോ അതില്‍ കൂടുതലോ ഭൂമി റോഡ് സൈഡില്‍ വാങ്ങി അഗ്രോ നഴ്സറി തുടങ്ങുന്നതിനുളള സാമ്പത്തിക സഹായം പദ്ധതി പ്രകാരം നല്‍കും. അപേക്ഷകര്‍ എട്ടാം ക്ളാസ് ജയിച്ചതും 18-35 വയസ്സിനും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം. അപേക്ഷ ഇനി പറയുന്ന രേഖകള്‍ സഹിതം ജനുവരി 31 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ആഫീസര്‍, ജില്ലാ പട്ടികജാതി വികസന ആഫീസ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, വെളളയമ്പലം, കവടിയാര്‍ പി.ഒ വിലാസത്തില്‍ ഹാജരാക്കണം, വിദ്യാഭ്യാസം/ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി ഭൂമിയില്ലാ എന്ന സര്‍ട്ടിഫിക്കറ്റ്. 

No comments: