Thursday, January 19, 2012

നവീന മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണം : അപേക്ഷ ക്ഷണിച്ചു

ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ സഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നു. താത്പര്യമുള്ള ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏകദേശം 35 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന 100 ആധുനിക റീട്ടെയില്‍ മത്സ്യ മാര്‍ക്കറ്റുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുതി, റോഡ് സൌകര്യങ്ങളോടുകൂടിയ, കുറഞ്ഞത് 16 മീറ്റര്‍ വീതിയുള്ള നിരപ്പുള്ള 20 സെന്റില്‍ കുറയാത്ത ഭൂമി സ്വന്തമായുള്ള സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷനുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍, മാര്‍ക്കറ്റ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ജനുവരി 31 ന് മുമ്പ് മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കോസ്റല്‍ ഏരിയാ ഡവലപ്മെന്റ് കോര്‍പറേഷന്‍, മകയിരം, റ്റി.സി.16/1709, ഉള്ളൂര്‍ ലെയിന്‍, ഡി.പി.ഐക്ക് സമീപം, ജഗതി, തിരുവനന്തപുരം-14 വിലാസത്തില്‍ എത്തിക്കണം. ഫോണ്‍ : 9961340403

No comments: