Thursday, January 19, 2012

ചെണ്ട ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്തിലെ തെക്കേവളപ്പ്, വടക്കേവളപ്പ് പട്ടികജാതി കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി ആനന്ദ തീര്‍ത്ഥ വനിതാ വാദ്യസംഘത്തിലേകക്ക് ആവശ്യമായ ചെണ്ട, ഇലത്താളം എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ചെണ്ട 18 എണ്ണവും ഇലത്താളം 6 എണ്ണവുമാണ് ലഭ്യമാകേണ്ടത്. ടെണ്ടര്‍ ഫെബ്രുവരി 17-ന് മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ആഫീസില്‍ നിന്നും ലഭിക്കുന്നതാണ്.

No comments: