ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റിവല്‍ സീസണ്‍-5 സമാപന വേദിയായ എം.എസ്.പി. പരേഡ് മൈതാനത്ത് സ്റേജും പന്തലുമൊരുങ്ങി. 25,000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സ്റേജ്-ശബ്ദ- വെളിച്ച സംവിധാനങ്ങളുടെ ചുമതലയുള്ള സബ് കമ്മിറ്റി നഗരസഭ പ്രതിപക്ഷ നേതാവ് പാലൊളി കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസ് ക്ളബ്ബില്‍ ചേര്‍ന്ന പബ്ളിസിറ്റി കമ്മിറ്റി യോഗം 23 ന് സമാപന വേദിയില്‍ മീഡിയ സെന്റര്‍ ഒരുക്കാന്‍ തീരുമാനിച്ചു. പരിപാടി കവര്‍ ചെയ്യുന്നതിന് ഓരോ മാധ്യമസ്ഥാപനത്തില്‍ നിന്നും രണ്ട് റിപ്പോര്‍ട്ടര്‍മാരേയും ഫോട്ടോഗ്രാഫര്‍മാരേയും ചുമതലപ്പെടുത്തും. ജി.കെ.എസ്.എഫ് ടാഗ് നല്‍കുന്നവരെ മാത്രമാണ് പരിപാടി കവര്‍ ചെയ്യുന്നതിന് അനുവദിക്കുക. പ്രസ് ക്ളബ്ബ് പ്രസിഡന്റ് സി. നാരായണന്‍, സെക്രട്ടറി റഷീദ് ആനപ്പുറം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജി.കെ.എസ്.എഫ് കോഡിനേറ്റര്‍ വി. മധുസൂദനന്‍, മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോസ്പിറ്റാലിറ്റി സബ് കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എം.സി. വേണുഗോപാല്‍, നഗരസഭ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജമീല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം എം.എ. റസാഖ് എന്നിവര്‍ പങ്കെടുത്തു. ഭക്ഷണ-താമസ സൌകര്യങ്ങള്‍ക്കായുള്ള കമ്മിറ്റി നഗരസഭ അധ്യക്ഷന്‍ മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് താരങ്ങളുടെയും മറ്റ് അതിഥികളുടെയും താമസ-ഭക്ഷണ സൌകര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
No comments:
Post a Comment