Thursday, January 19, 2012

സീനിയോറിറ്റി ലിസ്റ്

സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ ഓഫീസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ 1984 മുതല്‍ 2005 ഡിസംബര്‍ 31 വരെയുള്ള താത്കാലിക സീനിയോറിറ്റി ലിസ്റ് ഓഫീസ് വിഭാഗം അസിസ്റന്റ് ഡയറക്ടര്‍മാരുടെ 2001 സെപ്റ്റംബര്‍ 30 മുതല്‍ 2011 ജൂലൈ 31 വരെയുള്ള താത്കാലിക സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു. ലിസ്റുകള്‍ സര്‍വ്വെ ഡയറക്ടറുടെ വെബ്സൈറ്റില്‍ (www.dslr.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രൊവിഷണല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് പരാതി ഉള്ളവര്‍ ലിസ്റ് പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 15 ദിവസത്തിനകം രേഖാമൂലം പരാതി സമര്‍പ്പിക്കണം. ഈ കാലയളവിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. പരാതി വ്യക്തമായി എഴുതി തെളിയിക്കുന്നതിന് ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അഡീഷണല്‍ സെക്രട്ടറി, റവന്യു (ഇ) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 മുമ്പാകെ ഹാജരാക്കണം. 

No comments: